ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചു; ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ നല്‍കില്ലെന്ന് കവി സച്ചിദാനന്ദൻ

single-img
21 August 2023

ഇടതുപക്ഷ സർക്കാരിനെതിരായ പ്രസ്താവനയിൽ നിലപാട് മാറ്റി കവി സച്ചിദാനന്ദൻ. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. ‘ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചു. നമ്മുടെ മാധ്യമ ധാര്‍മ്മികത വിചിത്രം’; സച്ചിദാനന്ദൻ വ്യക്തമാക്കി.

താന്‍ ശ്രമിച്ചത് ഇടതുപക്ഷത്തെ വിശാലമായി നിര്‍വചിക്കാനാണെന്നും സംസ്ഥാനത്തേക്ക് വന്നത് കൂടുതല്‍ സ്വാതന്ത്ര്യം തേടിയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇനി രാഷ്ട്രീയ അഭിമുഖങ്ങള്‍ നല്‍കില്ലെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. നമ്മുടെ മാധ്യമ ധാര്‍മ്മികത വിചിത്രമാണെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സച്ചിദാനൻ്റെ വിമർശനം. സച്ചിദാനന്ദൻ ഇടതുപക്ഷത്തെ വിമർശിച്ചു എന്ന തലകെട്ടിൽ കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുമായി സച്ചിദാനന്ദൻ മുന്നോട്ടുവന്നത്. ഇടതുപക്ഷത്തിൻ്റെ ചില പരാധീനതകൾ മാത്രമാണ് അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയതെന്നും, എന്നാൽ മാധ്യമങ്ങൾ അത് എഡിറ്റ് ചെയ്ത് പ്രസ്താവനകളെ വളച്ചൊടിച്ചു എന്നും സച്ചിദാനന്ദൻ ന്യായീകരിച്ചു.