വി മുരളീധരൻ പറഞ്ഞത് കള്ളം; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു

single-img
13 October 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് യുഎഇ സന്ദര്‍ശനത്തിന് കേന്ദ്ര അനുമതിയില്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധൻ പറഞ്ഞത് കള്ളമെന്നു തെളിയുന്നു. യുഎഇയിൽ അദ്ദേഹത്തിന്റെ മകനെ കാണാന്‍ മുഖ്യമന്ത്രിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു.

ഒക്ടോബർ 10നാണ് മുഖ്യമന്ത്രി കേന്ദ്രത്തില്‍ വിദേശത്തേക്ക് പോകാനുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷയിന്മേൽ മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് എതിര്‍പ്പില്ലെന്ന് മറുപടിയായി കേന്ദ്രം അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, യുഎഇ സന്ദര്‍ശനത്തിന്റെ കാര്യം മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചില്ലെന്നായിരുന്നു വി മുരളീധരന്റെ ആരോപണം.

എന്നാൽ, താൻ യുഎഇയില്‍ താമസിക്കുന്ന മകനെ കാണാനാണ് പോകുന്നതെന്ന് വ്യക്തമായി മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു. അതേസമയം, യൂറോപ്പ്- യുകെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചിരുന്നു. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശനം നടത്തിയത്.