വാട്‌സ്ആപ്പ് ഇന്ത്യ മേധാവിയും മെറ്റാ ഇന്ത്യ പബ്ലിക് പോളിസി മേധാവിയും രാജിവച്ചു

single-img
15 November 2022

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇന്ത്യയുടെ തലവൻ അജിത് മോഹൻ രാജിവച്ചതിന് പിന്നാലെ, മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും രാജിവച്ചു. പബ്ലിക് പോളിസി മേധാവി രാജീവ് അഗർവാൾ ആണ് ഇന്ന് രാജിവച്ചതായി മെറ്റാ സ്ഥിരീകരിറിച്ചത്. രാജീവ് അഗർവാനെ കൂടാതെ വാട്‌സ്ആപ്പിന്റെ ഇന്ത്യാ മേധാവി അഭിജിത് ബോസും രാജിവച്ചതായി മെറ്റ പ്രസ്താവനയിൽ അറിയിച്ചു.

അഭിജിത് ബോസ് രാജിവെച്ച ഒഴിവിലേക്ക് ഇന്ത്യയിലെ വാട്ട്‌സ്ആപ്പ് പബ്ലിക് പോളിസിയുടെ ഡയറക്ടറായിരുന്ന ശിവനാഥ് തുക്രാലിനെ നിയമിച്ചതായും മെറ്റാ ഇന്ത്യ അറിയിച്ചു.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ബുധനാഴ്ച ഒരു ബ്ലോഗ് പോസ്റ്റിൽ വൻതോതിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു. 11,000 മെറ്റാ ജീവനക്കാരെയാണ് ലോകം മുഴുവ പിരിച്ചുവിടാൻ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ തീരുമാനിച്ചത്. പിരിച്ചു വിടലിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മാർക്ക് സക്കർബർഗ് നടത്തുകയും, “ഈ തീരുമാനങ്ങൾക്കും ഞങ്ങൾ എങ്ങനെ ഇവിടെയെത്തി എന്നതിനും ഉത്തരവാദിത്തം” ഏറ്റെടുക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.