മെസ്സേജിങ് രംഗത്ത് പുത്തന്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി വാട്സ്‌ആപ്പ്

single-img
30 March 2023

ഇന്‍സ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തന്‍ വിപ്ലവങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി വാട്സ്‌ആപ്പ്.

വാട്സ്‌ആപ്പില്‍ ഗ്രൂപ്പ് അഡ്മിന്‍സിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന അപ്ഡേറ്റ് ഉടന്‍ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും വാട്സ്‌ആപ്പ് ലഭ്യമാകും. എന്നാല്‍, ഈ വര്‍ഷം കൂടുതല്‍ വിപ്ലവാത്മകമായ ഫീച്ചറുകള്‍ വാട്സ്‌ആപ്പ് പുറത്തിറക്കുമെന്ന് WABetaInfo എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാട്സ്‌ആപ്പുമായി ബന്ധപ്പെട്ട എല്ലാ വികസനങ്ങളെയും പിന്തുടരുന്ന വെബ്സൈറ്റ് ആണ് WABetaInfo.

ഇന്‍സ്റ്റന്റ് മെസ്സേജിങ് കൂടുതല്‍ ഫലപ്രദമാക്കുന്നതിനായും കൂടുതല്‍ രസകരമാക്കുന്നതിനുമായാണ് പുതിയ ഫീച്ചറുകള്‍ വാട്സ്‌ആപ്പ് എത്തിക്കുന്നത് എന്ന റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതനുസരിച്ച്‌, ഒരിക്കല്‍ അയച്ചതിന് ശേഷം മെസ്സേജുകളില്‍ മാറ്റം വരുത്തുന്നതിനുള്ള സംവിധാനം വാട്സ്‌ആപ്പ് രംഗത്തെത്തിക്കും. മെസ്സേജ് അയച്ച ശേഷം അവ എഡിറ്റ് ചെയ്യുനുള്ള സൗകര്യം വാട്സ്‌ആപ്പില്‍ ലഭ്യമാക്കണമെന്ന് കുറച്ചു കാലങ്ങളായി ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അവ പരിഗണിച്ചാണ് മെറ്റയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.



കൂടാതെ, അപ്രത്യക്ഷമാകുന്ന തരത്തിലുള്ള മെസ്സേജുകള്‍ക്ക് ഇനി കാലയളവ് നിര്‍ണയിക്കാന്‍ സാധിക്കും. ഒരു മണിക്കൂര്‍ മുതല്‍ ഒരു വര്‍ഷം വരെ 15 രീതിയില്‍ ഈ ദൈര്‍ഘ്യം ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ വാട്സ്‌ആപ്പില്‍ ലഭ്യമായ അപ്രതൃക്ഷമാകുന്ന ചിത്രങ്ങള്‍ പോലെയും വിഡിയോകള്‍ പോലെയും ഒരിക്കല്‍ ഓപ്പണ്‍ ചെയ്താല്‍ പിന്നീട് അപ്രത്യക്ഷമാകുന്ന ഓഡിയോ മെസ്സേജുകള്‍ ഈ വര്‍ഷം വാട്സ്‌ആപ്പില്‍ എത്തും. ഒപ്പം ചാറ്റിന്റെ ഉള്ളിലോ ഗ്രൂപ്പിലോ ഒരു മെസ്സേജ് പിന്‍ ചെയ്യാനുള്ള സംവിധാനം, വാട്സ്‌ആപ്പ് ഓഡിയോ ചാറ്റ് എന്നിവ ഈ വര്‍ഷം തന്നെ ആപ്പ്ളിക്കേഷനില്‍ ലഭ്യമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.