സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച്‌ വാട്ട്സാപ്പ്

single-img
14 April 2023

ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച്‌ വാട്ട്സാപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്‍’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി ഫീച്ചറുകള്‍.

വാട്ട്സാപ്പ് അക്കൗണ്ട് പുതിയ ഫോണിലേക്ക് മാറ്റുമ്ബോള്‌ അത് ചെയ്യുന്നത് ശരിക്കും ഉള്ള ഉടമയാണോ എന്നറിയാനുള്ള ഫീച്ചറാണ് അക്കൗണ്ട് പ്രൊട്ടക്റ്റ്. പുതിയ ഡിവൈസില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യുമ്ബോള്‍ ഇനി മുതല്‍ പഴയ ഫോണില്‌ ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും. അതിന് മറുപടി നല്‍കിയാലേ പുതിയ ഡിവൈസില്‍ വാട്ട്സാപ്പ് സജീവമാകൂ.

മൊബൈലുകളെ ബാധിക്കുന്ന മാല്‍വെയറുകളും തലവേദനയായിരിക്കുകയാണ്. അത് തടയാനായി വാട്ട്സാപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ഡിവൈസ് വെരിഫിക്കേഷന്‍. ഈ അപ്ഡേഷന്‍ വരുന്നതോടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാകും. അതായത് ഉപകരണങ്ങള്‍ മാല്‍വെയറുകള്‍ കൈയ്യടക്കിയാല്‍ ആപ്പ് തന്നെ ഓട്ടോമാറ്റിക്കായി അക്കൗണ്ട് സുരക്ഷിതമാക്കും. നാം ഉദ്ദേശിച്ച ആളോട് തന്നെയാണോ ചാറ്റ് ചെയ്യുന്നത്, സുരക്ഷിതമായ കമ്മ്യൂണിക്കേഷനാണോ എന്ന് പരിശോധിച്ച്‌ ഉറപ്പിക്കാനായി വാട്ട്സാപ്പ് ഇപ്പോള്‍ പുതിയ ക്രിപ്‌റ്റോഗ്രാഫിക് സുരക്ഷാ ഫീച്ചര്‍ അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകളുടെ ഭാഗമായാണിത്. കോണ്‍ടാക്റ്റുകളുടെ സുരക്ഷാ കോഡുകള്‍ സ്വയം പരിശോധിച്ച്‌ വ്യക്തത വരുത്തുന്ന രീതിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഫീച്ചര്‍.

കോണ്‍ടാക്റ്റുകള്‍ എഡിറ്റ് ചെയ്യാനും പ്രൊട്ടക്‌ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചര്‍ നേരത്തെ വാട്ട്സാപ്പ് അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റര്‍മാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോണ്‍ടാക്റ്റുകള്‍ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവില്‍ ഫോണിന്റെ കോണ്‍ടാക്റ്റ് ആപ്പ് ഉപയോഗിക്കണം എന്ന രീതിയ്ക്കണ് ഇതോടെ മാറ്റം വരിക. വാട്ട്‌സ്‌ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്ന വെബ്‌സൈറ്റായ വാബെറ്റൈന്‍ഫോ പറയുന്നതനുസരിച്ച്‌, പുതിയ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രമേ ലഭ്യമാകൂ. പുതിയ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ അവരുടെ വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. പുതിയ കോണ്‍ടാക്‌ട് ഫോണിലേക്കോ ഗൂഗിളിലേക്കോ സേവ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എല്ലാ ബീറ്റ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ഉണ്ടായിരിക്കില്ല, കൂടുതല്‍ ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാക്കുന്നതിന് കുറച്ച്‌ സമയമെടുത്തേക്കാം.