ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തന്റെ വായടപ്പിച്ചു രാഹുൽ ഗാന്ധി

single-img
26 March 2023

ഇന്നലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിനിടെ ബിജെപിക്ക് വേണ്ടി ചോദ്യം ചോദിക്കാൻ വന്ന മാധ്യമപ്രവർത്തകന് ഉരുളയ്ക്ക് ഉപ്പേരി കണക്ക് മറുപടി നൽകി രാഹുൽ ഗാന്ധി. പിന്നാക്കവിഭാഗത്തിൽപ്പെട്ട മോദിസമുദായത്തെ രാഹുൽ ഗാന്ധി അപമാനിച്ചെന്ന് ബി.ജെ.പി. ആരോപിക്കുന്നതിനെക്കുറിച്ച് തുടർച്ചയായ ചോദ്യങ്ങളുയർന്നപ്പോഴാണ് രാഹുൽ ഗാന്ധിയുടെ കിടിലം മറുപടി.

‘നിങ്ങൾ ബി.ജെ.പി.ക്കുവേണ്ടി ഇത്രയും നേരിട്ട് പണിയെടുക്കുന്നതെന്തിനാണ്. കുറച്ച് ചർച്ച ചെയ്യൂ. വേറൊരുരീതിയിൽ ചോദിക്കൂ. ബി.ജെ.പി.ക്കുവേണ്ടി പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ബി.ജെ.പി.യുടെ ചിഹ്നം നിങ്ങൾ പതിപ്പിക്കുക. അങ്ങനെയെങ്കിൽ ഞാൻ അവർക്ക് മറുപടി നൽകുന്ന രീതിയിൽ ഉത്തരം പറയാം.’ – രാഹുൽ ഗാന്ധി പറഞ്ഞു.

ഇതോടെ കാറ്റു പോയ മാധ്യമപ്രവർത്തകൻ പിന്നെ ഒരക്ഷരം മിണ്ടിയില്ല. ഇതിനെയും രാഹുൽ ഗാന്ധി പരിഹരിച്ചു. “മറുപടി കേട്ടതോടെ കാറ്റ് പോയി?” എന്നാണ് രാഹുൽ പറഞ്ഞത്.