എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും: രാജീവ് ചന്ദ്രശേഖർ

single-img
16 October 2024

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ വിമർശിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ .വയനാട് മണ്ഡലത്തിലെ പ്രിയങ്ക ​ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കോൺ​ഗ്രസ് വീണ്ടും വീണ്ടും ​ഗാന്ധി കുടുംബത്തിന് ചുറ്റും കറങ്ങുന്നുവെന്നതിന് തെളിവാണ് എന്ന് അദ്ദേഹം പറഞ്ഞു.

എവിടെ സേഫ് സീറ്റുണ്ടോ, അവിടെയെല്ലാം ​ഗാന്ധി കുടുംബം സ്ഥാനാർത്ഥിയാകും. നേരത്തെ വയനാട്ടിൽ രാഹുൽ എന്ത് ചെയ്തു എന്നതാണ് തെര‍ഞ്ഞെടുപ്പിലെ വിഷയം.ഉത്തർ പ്രദേശിൽ മത്സരിക്കുന്നുവെന്ന് പറയാതെ രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, അവ‍ർ രാഹുലിനെയും പ്രിയങ്കയേക്കാളും മികച്ചവരെ അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.