വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരും; വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി
23 May 2023
ജനജീവിതത്തിന് ശല്യമാകുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോൺഗ്രസ് എം നേതാവായ ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും അദ്ദേഹം പറയുന്നു.
വന്യമൃഗങ്ങൾ വനത്തിന് പുറത്തേക്ക് വന്നാൽ അവയെ വെടി വെച്ച് കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളേയും സംരക്ഷിക്കുന്നതാണ് അതുകൊണ്ട് പോലീസ് ഇറങ്ങി ജനങ്ങൾക്ക് സംരക്ഷണം നൽകണം. വന്യജീവികളുടെ മരണങ്ങൾ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണനമെന്നും ജോസ് കെ മാണിപറഞ്ഞു.