കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു

29 January 2023

കണ്ണൂര്‍: കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റിലേക്ക് വീണു മരിച്ചു.
കണ്ണൂര്‍ ചാണപ്പാറയില്‍ കാക്കശേരി ഷാജി (48) ആണ് മരിച്ചത്. പൂച്ചയുമായി മുകളിലേക്ക് കയറുന്നതിനിടെ കയര്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കയര്‍ കെട്ടി കിണറ്റിലിറങ്ങി പൂച്ചയുമായി മുകളിലേക്ക് കയറുകയായിരുന്നു. കിണറിന്റെ അവസാനത്തെ പടിയിലെത്തുന്നതിനു തൊട്ടുമുമ്ബ് കയര്‍ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു.
ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധയാണ് ഷാജിയുടെ ഭാര്യ.