കോവിഡിന്റെ ഉറവിടം; ചൈനയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു ലോകാരോഗ്യ സംഘടന മേധാവി
കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ലോകത്തോട് പങ്കു വെച്ചതിൽ കൂടുതൽ വിവരങ്ങൾ ചൈനയുടെ പക്കൽ ഉണ്ടെന്ന് ആരോഗ്യ ഏജൻസിക്ക് ഉറപ്പുണ്ടെന്ന് ലോകാരോഗ്യ സംഘടന.
“ചൈനയുടെ പക്കലുള്ള വിവരങ്ങൾ ഇപ്പോഴും ലഭ്യമാകുന്നില്ല. ലഭ്യമായത് എല്ലാം അനുമാനങ്ങൾ മാത്രമാണ്. അതുകൊണ്ടാണ് ഞങ്ങൾ ചൈനയോട് ഇക്കാര്യത്തിൽ സഹകരിക്കാൻ ആവശ്യപ്പെടുന്നത്. കൊവിഡ് ആദ്യമായി ഉത്ഭവിച്ചിട്ടു മൂന്ന് വർഷത്തിലേറെയായി. ചൈന മുഴുവൻ വിവരങ്ങൾ തന്നാൽ മാത്രമേ എന്താണ് സംഭവിച്ചതെന്നോ എങ്ങനെ തുടങ്ങിയെന്നോ അറിയാൻ സാധിക്കൂ- ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
ഡാറ്റ പങ്കിടുന്നത് ചൈനയുടെ “ധാർമ്മിക അനിവാര്യത” ആണെന്നും, ന്യായമായ സംശയത്തിന് അതീതമായി ഞങ്ങൾക്ക് ഉത്തരം അറിയേണ്ടതുണ്ട് ഡബ്ല്യുഎച്ച്ഒ മേധാവി കൂട്ടിച്ചേർത്തു.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രജ്ഞർക്കിടയിൽ രണ്ടു തരം അഭിപ്രായം ആണ് ഉള്ളത്. ചിലർ മൃഗങ്ങളിൽ നിന്ന് വൈറസ് സ്വാഭാവികമായി മനുഷ്യരിലേക്ക് പടർന്നു എന്ന് പറയുമ്പോൾ മറ്റു ചിലർ അതല്ല വൈറസ് വുഹാൻ ലബോറട്ടറിയിൽ നിന്നാണ് ചോർന്നതാണ് എന്നാണ് പറയുന്നത്.