ആരാണ് ഗവർണർ ഗുണ്ട എന്ന് അധിക്ഷേപിച്ച ഇർഫാൻ ഹബീബ്?
സ്വാതന്ത്രസമരത്തില്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും സഹപോരാളിയായിരുന്ന വിഖ്യാത ചരിത്രകാരന്‍ മുഹമ്മദ് ഹബീബിന്റെ മകനാണ് ഇര്‍ഫാന്‍ ഹബീബ് (irfan habib). ലോകത്തിലെ അറിയപ്പെടുന്ന ചരിത്രകാരില്‍ പ്രധാനി. 1951 -ൽ അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഗോൾഡ് മെഡലോടെ ചരിത്രത്തിൽ ബിരുദവും, 1953 -ൽ ഓണേഴ്സോടെ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനുശേഷം ഓക്സ്ഫോർഡിലെ ന്യൂ കോളേജിൽ നിന്ന് ചരിത്രത്തിൽ തന്നെ ഡോക്ടറേറ്റ് ബിരുദവും നേടി.
ഓക്സ്ഫോര്‍ഡില്‍നിന്ന് തിരിച്ചുവന്ന ശേഷം അലിഗഢിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു കൊണ്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. അലിഗഢിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ചെയർമാനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ചിന്റെ ഉന്നതസ്ഥാനങ്ങളിലും ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട് ഇർഫാൻ ഹബീബ്. 1961 -ൽ അലിഗഢിൽ പ്രൊഫസറായ അദ്ദേഹം 1991 -ലാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്. വിരമിച്ച ശേഷം 2007 മുതൽ ഇന്നുവരെയും അലിഗഢിൽ പ്രൊഫസർ എമിരറ്റസ് ആണ് ഇർഫാൻ ഹബീബ്.
2005 ല്‍ രാജ്യം ഇര്‍ഫാന്‍ ഹബീബിനെ പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ഇത് കൂടാതെ 1968 -ലെ ആറ് ജവഹർലാൽ നെഹ്‌റു ഫെലോഷിപ്പുകൾ, 1982 -ലെ വാതുമുൾ പുരസ്കാരം, 2016 -ലെ യഷ് ഭാരതി പുരസ്‌കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ബിജെപി ചരിത്രത്തിന് പകരം മിത്തുകളെയും കെട്ടുകഥകളെയും ചരിത്രമെന്ന പേരിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ശക്തമായ വിമർശനങ്ങൾ ഉച്ചത്തി പറഞ്ഞതോടെയാണ് ഇർഫാൻ ഹബീബ് സംഘപരിവാർ ശത്രു ആകുന്നതു. കൂടാതെ തന്നെ സ്വയം ഒരു മാര്‍ക്സിസ്റ്റ് എന്നാണു അദ്ദേഹം അഭിസംബോധന ചെയ്യുന്നതും. ഇത് സംഘപരിവാറിന് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണമായി.
പൗരത്വ വിഷയം കത്തി നിന്ന സമയത്തു മുൻകൂട്ടി തയ്യാറാക്കി കൊണ്ട് വന്ന പ്രസഗം മാറ്റി വെച്ച്, പകരം പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചു സംസാരിച്ചപ്പോൾ ആണ് അന്ന് 90 വയസ്സിനോട് അടുത്തുള്ള ഇർഫാൻ ഹബീബ് ‘നിങ്ങൾ ഗാന്ധിയെയല്ല, ഗോഡ്സെയെയാണ് ഉദ്ധരിക്കേണ്ടത്’ എന്നും പറഞ്ഞു പ്രതിഷേധവുമായി എഴുന്നേറ്റത്. ഇതാണ് ആരിഫ് മുഹമ്മദ് ഖാന് അദ്ദേഹത്തോടുള്ള ശത്രുത.