നരേന്ദ്ര മോദിയുടെ ഭരണം നേരിട്ട് അറിഞ്ഞവർ ഗുജറാത്തിൽ ബിജെപിക്ക് വോട്ട് ചെയ്യും: വി മുരളീധരൻ

single-img
23 November 2022

അടുത്തമാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ബിജെപിക്ക് അനുക്കൂലമായ സാഹചര്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആം ആദ്മി, കോൺഗ്രസ്, ബിജെപി മത്സരമാണെങ്കിലും മോദി ഭരണം നേരിട്ട് അറിഞ്ഞവർ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് വി മുരളീധരൻ മലയാളത്തിലെ ഒരു ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

അതേപോലെതന്നെ, തെരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ കേന്ദ്രീകരിച്ച് തന്നെയാകും പ്രചാരണം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി . ഗുജറാത്ത് മോഡൽ തന്നെയാണ് നിലവിൽ കേരളത്തിലും നടപ്പാക്കുന്നത്.തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന പാർട്ടിയിൽ വിമത ശല്യം സ്വാഭാവികമാണ്.

വിവിധ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശശി തരൂരിനെ താരപ്പട്ടികയിൽ പെടുത്താത്തത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണ്. കോൺഗ്രസുകാർ തന്നെ അതിന് പരിഹാരം കണ്ടെത്തണമെന്ന് വി മുരളീധരൻ വ്യകത്മാക്കി. അതേപോലെ തന്നെ തരൂരിന്റെ മലബാർ പര്യടനം പ്രതിപക്ഷ റോൾ നിർവഹിക്കാൻ പാർട്ടിയെ പ്രാപ്തമാക്കാനെങ്കിൽ അത് നല്ല കാര്യമാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.