ഉസ്ബെക്കിസ്ഥാൻ ശിശുമരണത്തിന് ഇടയാക്കിയ 2 ഇന്ത്യൻ സിറപ്പുകൾ നിലവാരമില്ലാത്തത് എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്


നോയിഡ ആസ്ഥാനമായുള്ള കമ്പനിയായ മരിയോൺ ബയോടെക് നിർമ്മിക്കുന്ന രണ്ട് ചുമ സിറപ്പുകൾ ഉസ്ബെക്കിസ്ഥാനിലെ കുട്ടികൾക്കായി ഉപയോഗിക്കരുത് എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആംബ്രോണോൾ സിറപ്പ്, DOK-1 മാക്സ് സിറപ്പ് എന്നിവയാണ് രണ്ട് ഉൽപ്പന്നങ്ങൾ. രണ്ട് ഉൽപ്പന്നങ്ങളുടെയും നിർമ്മാതാവ് MARION BIOTECH PVT. LTD ആണ്.
മരിയോൺ ബയോടെക് നിർമ്മിക്കുന്ന “നിലവാരമില്ലാത്ത മെഡിക്കൽ ഉൽപ്പന്നങ്ങൾ”, “ഗുണമേന്മയുള്ള മാനദണ്ഡങ്ങളോ സുരക്ഷയോ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങളാണ്. അതിനാൽ സ്പെസിഫിക്കേഷനുകൾക്ക് പുറത്താണ്.” മെഡിക്കൽ അലേർട്ടിൽ WHO പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോട്ട് അനുസരിച്ചു ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികൾ നടത്തിയ ചുമ സിറപ്പുകളുടെ സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിൽ രണ്ട് ഉൽപ്പന്നങ്ങളിലും അസ്വീകാര്യമായ അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും / അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഡിസംബർ 22 ന് മരിയോൺ ബയോടെക് കമ്പനി നിർമ്മിച്ച മരുന്നുകൾ കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോപിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരിയോൺ ബയോടെക് കമ്പനിയുടെ പ്രൊഡക്ഷൻ ലൈസൻസ് ഉത്തർപ്രദേശ് ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വിഭാഗം ചൊവ്വാഴ്ച സസ്പെൻഡ് ചെയ്തു.