മാതാവിന് സ്വര്‍ണ്ണകിരീടം ചാര്‍ത്തുന്നവര്‍ മോദിയോട് മണിപ്പൂരിലേക്ക് വരാന്‍ പറയാനുള്ള ആർജ്ജവം കാണിക്കണം: കെസി വേണുഗോപാൽ

single-img
16 January 2024

തൃശൂർ ലൂർദ്ദ് മാതാവിന് സ്വർണ്ണകിരീടം സമർപ്പിച്ച നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മാതാവിന് സ്വര്‍ണ്ണകിരീടം ചാര്‍ത്തുന്നവര്‍ മോദിയോട് മണിപ്പൂരിലേക്ക് വരാന്‍ പറയണമെന്നും അതിനുള്ള ആര്‍ജ്ജവവും ധൈര്യവും സുരേഷ് ഗോപി കാണിക്കണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു .

ഇതോടൊപ്പം ഭാരത് ജോഡോ ന്യായ് യാത്രയിലെ രാഹുല്‍ ഗാന്ധിയുടെ ബസിനെതിരായ വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. കോൺഗ്രസ് പൊതുപണം കൊണ്ടല്ല രാഹുലിന്റെ ബസ് നിര്‍മിച്ചത്. സാധാരണക്കാരായ ആയിരക്കണക്കിന് ആളുകളെ അഭിസംബോധന ചെയ്യാനാണ് ബസിനു മുകളില്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയതെന്നും, എം ബി രാജേഷ് രാഹുല്‍ ഗാന്ധിയുടെ ബസ് വന്ന് കാണണമെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു .