എന്തുകൊണ്ട് താടി കളയുന്നില്ല; മറുപടിയുമായി മോഹന്‍ലാല്‍


2018ല്‍ പ്രദർശനത്തിനെത്തിയ ‘ഒടിയന്‍’ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളിലും താടിവച്ച ഗെറ്റപ്പിലാണ് എത്തിയത് . കഥാപാത്രങ്ങളുടെ പേരുകളും സ്റ്റൈലും രീതികളും മാറുന്നുണ്ടെങ്കിലും താടി മിക്ക കഥാപാത്രങ്ങള്‍ക്കും ഒരുപോലെ തന്നെ ആയിരുന്നു. അതേസമയം പ്രായം തോന്നാതിരിക്കാനായി താരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നത് കൊണ്ടാണ് എല്ലാ സിനിമയിലും താടി വച്ച് അഭിനയിക്കുന്നത് എന്ന വിമര്‍ശനങ്ങളും
സോഷ്യൽ മീഡിയയിലൂടെ എത്തിയിരുന്നു.
ഇപ്പോൾ ഇതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ തന്നെ നേരിട്ട് മറുപടി പറഞ്ഞിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
രണ്ട് സിനിമകളുടെ ലുക്കിലെ കണ്ടിന്യുറ്റിയാണ് താടി എടുക്കാതിരിക്കാനുള്ള കാരണം എന്നാണ് മോഹന്‍ലാല്‍ കാരണമായി പറയുന്നത്. ”രണ്ട് സിനിമകളുടെ കണ്ടിന്യുറ്റി ആയിപ്പോയി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല” മോഹന്‍ലാല്‍ മറുപടി പറയുന്നു .