എന്തുകൊണ്ടാണ് കോൺഗ്രസ് എംഎൽഎമാരെ മാത്രം ബിജെപി വിലക്ക് വാങ്ങുന്നത്? – അരവിന്ദ് കെജ്‌രിവാൾ

single-img
14 September 2022

ഗോവയിലെ പാർട്ടിയുടെ 11 എംഎൽഎമാരിൽ എട്ട് പേരും ബുധനാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചു ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. എം‌എൽ‌എമാരെ വിലയ്‌ക്ക് വാങ്ങുകയും തെറ്റ് ചെയ്യുകയും ചെയ്യുന്ന പാർട്ടി ജനാധിപത്യത്തിന് അപകടകരമാണ്. എന്നാൽ എന്തുകൊണ്ടാണ് കോൺഗ്രസ് എംഎൽഎമാർ മാത്രം വേട്ടയാടപ്പെടുന്നത്? അവർ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഞങ്ങളുടെ എംഎൽഎമാരെ വാങ്ങാൻ കഴിയാത്തത്? എന്നുമാണ് അരവിന്ദ് കെജ്‌രിവാൾ ചോദിച്ചത്.

കൂടാതെ പഞ്ചാബിലെ തങ്ങളുടെ 10 MLA മാർക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്തു എന്നും അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനാണ് ബിജെപി ശ്രമം. 25 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് പഞ്ചാബിലെ എംഎൽഎമാരെ വാങ്ങാൻ ബിജെപി ശ്രമിച്ചതായി ഇന്നലെ ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങളുടെ 10 എംഎൽഎമാരെ പഞ്ചാബിൽ സമീപിച്ചു, എല്ലാവരും ഇന്ന് ബുധനാഴ്‌ച ഒരു പത്രസമ്മേളനം നടത്തി ബിജെപിയെ തുറന്നുകാട്ടുകയും ചെയ്യും- അരവിന്ദ് കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മറ്റ് 14 പേർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസെടുത്തതിന് പിന്നാലെ കഴിഞ്ഞ മാസം മുതൽ എഎപി ബിജെപിക്കെതിരെ വേട്ടയാടുന്ന ആരോപണം ആദ്യമായി ഉന്നയിക്കുന്നത്. ഡൽഹിയിലെ സർക്കാരിനെ താഴെയിറക്കാൻ ബിജെപി തങ്ങളുടെ എംഎൽഎമാരെ 5 കോടി രൂപ വാഗ്ദാനം ചെയ്ത് വശീകരിക്കാൻ ശ്രമിച്ചുവെന്നതിന് തെളിവുണ്ടെന്ന് ആഗസ്റ്റ് 23ന് എഎപി അവകാശപ്പെട്ടിരുന്നു