വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകൾ വെട്ടുന്നു; പരാതി നൽകി കെ സുധാകരൻ

single-img
29 February 2024

കണ്ണൂർ ജില്ലയിൽ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് വ്യാപകമായി പേരുകള്‍ നീക്കം ചെയ്യുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. വിഷയത്തിൽ സുധാകരന്‍ ചീഫ് ഇലക്ടറര്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.

വോട്ടര്‍മാര്‍ സ്ഥലത്തില്ല എന്ന് ബിഎല്‍ഒമാര്‍ തെറ്റായ വിവരം നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് തെറ്റായ നടപടി സ്വീകരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലുള്ള എല്ലാ നിയോജക മണ്ഡലങ്ങളിലും, പ്രത്യേകിച്ച് ധര്‍മ്മടം മണ്ഡലത്തിലും ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികള്‍ വ്യാപകമാണ്. ഈ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.