കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യത

single-img
3 September 2024

കേരളത്തില്‍ ഇനി വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ വിദര്‍ഭ- തെലങ്കാന എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യുനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറുമെന്നും ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

ഇതിനെ തുടർന്ന് അടുത്ത 7 ദിവസം വ്യാപകമായി നേരിയ ഇടത്തരം മഴക്കും ഒറ്റപെട്ട സ്ഥലങ്ങളില്‍ സെപ്റ്റംബര്‍ 4 -ാം തീയതിവരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .

ഇതിനെ തുടർന്ന് ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വടക്ക് – പടിഞ്ഞാറന്‍ അറബിക്കടലിലെ അസ്ന ചുഴലിക്കാറ്റ് തീവ്ര ന്യുനമര്‍ദ്ദമായി ശക്തി കുറഞ്ഞു.