ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍
പാറശാല: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ടു വെട്ടിക്കൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍.
വര്‍ഷങ്ങളായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സ തേടുന്ന ഭാര്യ അറസ്റ്റിലായി. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ഉദിയന്‍കുളങ്ങര പ്രബിന്‍ കോട്ടേജില്‍ കരിപ്പെട്ടി മൊത്ത വില്‍പന സ്ഥാപന ഉടമ ചെല്ലപ്പന്‍ (56)നെ ഭാര്യ കൊലപ്പെടുത്തിയത്.
നെറ്റിയിലും മൂക്കിനു മുകളിലുമായി മൂന്നു വെട്ടുകളേറ്റ ചെല്ലപ്പന്‍ ഉടനെ മരിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ഇളയ മകള്‍ നിലവിളി കേട്ട് ഉണര്‍ന്നപ്പോഴാണു സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ അമ്മയെ മകള്‍ മറ്റൊരു മുറിയിലേക്ക് മാറ്റി പൂട്ടിയിട്ടു.
ചെല്ലപ്പന്‍ അടുത്തിടെ പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നതായും പണം തിരികെ ആവശ്യപ്പെട്ട് പലരും വീട്ടില്‍ എത്തിയതിന്റെ ബുദ്ധിമുട്ട് മൂലം ഭര്‍ത്താവിനെ കൊലപ്പെടുത്തി എന്നുമാണ് ഭാര്യ മൊഴി നല്‍കിയത്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു എന്നും ഇവര്‍ പൊലീസിനോട് പറയുന്നു.
എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. മാസങ്ങള്‍ക്ക് മുന്‍പും ഭര്‍ത്താവിനെ കത്തി കൊണ്ട് ഉപദ്രവിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി. ഇതിനു ശേഷം രാത്രി മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം ഒറ്റയ്ക്കാണ് ചെല്ലപ്പന്‍ ഉറങ്ങാറുള്ളത്. ഇന്നലെ മുറി പൂട്ടിയിരുന്നില്ല.