ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു; മകൾക്ക് ഗുരുതര പരുക്ക്
28 September 2022
പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാലക്കാട് കോതക്കുറിശിയിലാണ് സംഭവം.
കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്.
ഭര്‍ത്താവ് കൃഷ്ണദാസ് ആണ് ഭാര്യയേയും മകളേയും ആക്രമിച്ചത്. കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ അനഘയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.