സന്ദീപ് വാര്യർ ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കും: ടിപി രാമകൃഷ്ണൻ

single-img
5 November 2024

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞെങ്കിലും സന്ദീപ് വാര്യർ ഇപ്പോഴും ബിജെപി പ്രവർത്തകനെന്നും, ഇടതു നയം അംഗീകരിച്ചാൽ അദ്ദേഹത്തെ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പി സരിൻ പോലെ അല്ല സന്ദീപ്.

സരിൻ ഇടതു നയം അംഗീകരിച്ചു വന്നയാളാണ്. ഇടത് നയം അംഗീകരിക്കുന്ന ആരെയും സ്വീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സിപിഎം ഇപ്പോൾ പാർട്ടിയുടെ ദേശീയ നയം ചർച്ച ചെയ്യുന്നതേയുള്ളൂ. മധുര പാർട്ടി കോൺഗ്രസിലാണ് അത് പ്രസിദ്ധീകരിക്കുക. മറ്റ് തീരുമാനമൊന്നും എടുത്തതായി അറിവില്ലെന്നും, പാർട്ടി കോൺഗ്രസിൽ കൃത്യമായി പ്രസിദ്ധീകരിക്കുമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.