പശു കുത്തിയാൽ ബിജെപി നഷ്ടപരിഹാരം നൽകുമോ; പരിഹാസവുമായി മമത ബാനർജി

single-img
13 February 2023

വാലന്റൈൻ ദിനം ആചരിക്കാൻ ആഹ്വാവും ചെയ്‌തെങ്കിലും പിന്നാലെ ഉണ്ടായ ഏറെ വിവാദങ്ങൾക്കൊടുവിൽ പിൻവലിച്ച ‘കൗ ഹഗ് ഡേ’ ആഹ്വാനത്തിൽ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

പശു കുത്തിയാൽ എന്തു ചെയ്യുമെന്നും ബിജെപി നഷ്ടപരിഹാരം നൽകുമോയെന്നും മമത ചോദിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ സമ്മേളനത്തിലായിരുന്നു മമതയുടെ പരിഹാസം. ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ബംഗാളിലെ ക്രമസമാധാന പ്രശ്‌നങ്ങളെക്കുറിച്ച് നടത്തിയ പരാമർശങ്ങളെ അവർ വിമർശിച്ചു. നമ്മുടെ രാജ്യത്തെ മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച ക്രമസമാധാനനിലയാണ് ബംഗാളിലുള്ളതെന്ന് മമത വ്യക്തമാക്കി.

ഇതോടൊപ്പം മമത തന്റെ പ്രസംഗത്തിൽ അതിർത്തി രക്ഷാസേനയായ ബി.എസ്.എഫിനെതിരെയും കടുത്ത ആരോപണം ഉന്നയിച്ചിട്ടുണ്ട്. ബംഗാളിന്റെ അതിർത്തിപ്രദേശങ്ങളിൽ ബി.എസ്.എഫ് ‘ഭീകരത’ അഴിച്ചുവിട്ടിരിക്കുകയാണെന്ന് മമത ആരോപിച്ചു. അവിടെ മേഖലയിൽ നിരപരാധികൾ കൊല്ലപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ വസ്തുതാന്വേഷണ സംഘത്തെ അയക്കില്ലെന്നും മമത കുറ്റപ്പെടുത്തി.