എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ; സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും: രാഹുൽ മാങ്കൂട്ടത്തിൽ

single-img
21 February 2024

അവശ്യ സാധനങ്ങളുടെ ദൗർലഭ്യതയെ തുടർന്ന് സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരെയും അനുവദിക്കരുതെന്ന സർക്കുലറിൽ പ്രതികരിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. മാത്രമല്ല സ്ഥാപനത്തിലെ പ്രതിസന്ധിയെക്കുറിച്ച് ജീവനക്കാർ മാധ്യമങ്ങളോട് അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുൽ വെല്ലുവിളിക്കുകയും ചെയ്തു

രാഹുലിന്റെ വാക്കുകൾ : ‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയിൽ വരുകയും ചെയ്യും, ദൃശ്യങ്ങൾ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുൽ ഫേസ്ബുക്കിൽ എഴുതി.

നിലവിൽ സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലര്‍ജീവനക്കാർ ഈ നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്. വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെ ഉൾപ്പെടെ ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നും ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജനല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നൽകുകയും ചെയ്തു.