പരാതി ലഭിക്കാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും: മന്ത്രി വീണ ജോർജ്

single-img
25 August 2024

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു .

ഇരയാക്കപ്പെട്ടവർക്ക് കേസ് കൊടുക്കാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും. പരാതി ലഭിക്കാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും. സർക്കാർ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു .