ലോകകപ്പ് ഫൈനലിൽ മെസിയെ തടയാൻ മനുഷ്യസാധ്യമായതെല്ലാം ചെയ്യും: ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്

15 December 2022

വരുന്ന ഞായറാഴ്ച നടക്കുന്ന ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ക്യാപ്റ്റനായ മെസിയെ തടയാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദേഷാംപ്സ്. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ മുഖാമുഖം വരുമ്പോൾ ഇത്തവണ ലോകകപ്പ് ഫൈനലിൽ ആര് കപ്പടിക്കുമെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.
സെമി മത്സരത്തിൽ മികച്ച പ്രകടനത്തോടെയാണ് അർജന്റീന ഫൈനലിലെത്തിയത്. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഫൈനലിലേക്ക് കുതിക്കുന്നത്. ഇത്തവണ ലോകകപ്പ് നേടുന്ന ടീം മൂന്നാം കിരീടനേട്ടത്തിലേക്കാണ് എത്തുക. അതുകൊണ്ടുതന്നെ തന്നെ കപ്പിനായി വീറും വാശിയും നിറഞ്ഞ പോരാട്ടമായിരിക്കും ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുക.