ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകും: മന്ത്രി ആർ ബിന്ദു
10 November 2022
കേരളത്തിലുള്ള സർവകലാശാലകളുടെ ചാൻസലർ എന്ന പദവിയിൽ നിന്ന് ഗവർണറെ നീക്കം ചെയ്യാനുള്ള തീരുമാനവുമായി മുന്നോട്ട് തന്നെ പോകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ആർ ബിന്ദു.
ഗവർണർ തന്റെ ഉത്തരവാദിത്തം ശരിയായി നിർവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർവകലാശാലകളിൽ ചാൻസലർമാരെ തീരുമാനിക്കുന്നത് സംസ്ഥാന സർക്കാരായിരിക്കും. സർക്കാർ ഇറക്കിയ ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചില്ലെങ്കിൽ സഭയിൽ ബില്ല് പാസാക്കും.
ഒരിക്കലും ഓർഡിനൻസിന്റെ കാര്യത്തിൽ അനിശ്ചിതത്വമില്ലെന്നും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ആർ ബിന്ദു ഇന്ന് വ്യക്തമാക്കി.