ഏകീകൃത സിവിൽ കോഡ് ആറ് മാസത്തിനുള്ളിൽ കൊണ്ടുവരും എന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


അടുത്ത ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നും കോഡ് അന്തിമമാക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തി വരികയാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സർക്കാർ രൂപീകരണത്തിന് ശേഷം ആദ്യമെടുത്ത തീരുമാനം സിവിൽ കോഡ് കരട് തയ്യാറാക്കാനുള്ള സമിതിയെ നിശ്ചയിക്കുക എന്നതാണെന്നും ഇത് സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നും നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
സർക്കാർ രൂപീകരിച്ചതിന് ശേഷം ഞങ്ങൾ ചെയ്ത ആദ്യത്തെ ജോലി യുസിസിയുടെ കരട് തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിക്കുക എന്നതായിരുന്നു. കരട് തയ്യാറായിക്കഴിഞ്ഞാൽ, ഞങ്ങൾ UCC നടപ്പിലാക്കും, ഗോവയ്ക്ക് ശേഷം അങ്ങനെ ചെയ്യുന്ന ആദ്യത്തെ സംസ്ഥാനം ഞങ്ങളായിരിക്കും- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
ത്തരാഖണ്ഡ് ദേവഭൂമിയാണ്, കൂടുതൽ സൈനികരുള്ള സംസ്ഥാനമാണ്. സംസ്ഥാനം രണ്ട് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഈ സംസ്ഥാനം ആത്മീയതയുടെയും സംസ്കാരത്തിന്റെയും മതങ്ങളുടെയും കേന്ദ്രമാണ്. അതിനാൽ ഉത്തരാഖണ്ഡിൽ താമസിക്കുന്ന ഏതൊരാളും ജാതിയും നിറവും മതവും നോക്കാത്ത ഒരു നിയമം ഉണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.