മലൈക്കോട്ടൈ വാലിബൻ 2 വരുമോ; ചർച്ചകൾ സജീവം

single-img
17 July 2024

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ 2024 ൽ പുറത്തിറങ്ങിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് തിയേറ്ററുകളിൽ നിന്ന് ലഭിച്ചത്.

രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് നൽകിയാണ് സിനിമ അവസാനിച്ചത്. ഇപ്പോൾ ഇതാ, മലൈക്കോട്ടൈ വാലിബൻ 2നെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ ദിവസം മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ‘കമിങ് സൂൺ’ എന്ന സ്റ്റോറി പങ്കുവെച്ചിരുന്നു.

ഇതിനെ തുടർന്ന് ഹാൻഡിലിന്റെ പേര് മലൈക്കോട്ടൈ വാലിബൻ 2 എന്ന് മാറ്റുകയും ചെയ്തു. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.