ബാല്യകാലം മുതലേ സുഹൃത്ത്; അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ല: അച്ചു ഉമ്മൻ

30 March 2024

പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ പ്രചാരണത്തിനിറങ്ങില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. അനിൽ തനിക്ക് ബാല്യകാലം മുതലുള്ള സുഹൃത്താണെന്നും അതുകൊണ്ടാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്നുമാണ് അച്ചു പറയുന്നത്.
എന്നാൽ പത്തനംതിട്ട ഒഴികെ കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും അച്ചു ഉമ്മൻ പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
നേരത്തെ കോൺഗ്രസ് ക്യാമ്പിനെ ഞെട്ടിച്ചാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. അതിനു പിന്നാലെ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കോൺഗ്രസ് നേതാവുമായിരുന്ന പദ്മജ വേണുഗോപാലും ബിജെപിയിൽ ചേർന്നിരുന്നു.