രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ല; പിന്നീട് ഒരിക്കല്‍ സമയം കണ്ടെത്തി ദര്‍ശനത്തിനെത്തും: ശരദ് പവാർ
17 January 2024
ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി എൻസിപി അധ്യക്ഷൻ ശരദ് പവാർ .നേരത്തെ, തനിക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തതില്‍ പവാര്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
പക്ഷെ ഇപ്പോൾ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ശരദ് പവാർ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് കത്തയച്ചു. 22ന് നടക്കുന്ന ചടങ്ങിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കും. പിന്നീട് ഒരിക്കല്‍ സമയം കണ്ടെത്തി ദര്‍ശനത്തിന് എത്തുമെന്നും അപ്പോഴേക്കും രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായേക്കുമെന്നും അദ്ദേഹം ചമ്പത്ത് റായിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.