രാസവള ജിഹാദ് പൂർണമായി അവസാനിപ്പിക്കും; ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും: ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

single-img
22 May 2023

രാസവളത്തിന്റെ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. കർഷകരായ ജനങ്ങള്‍ ജൈവ കൃഷിയിലേക്ക് പൂര്‍ണ്ണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനമായ ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ് കലാക്ഷേത്ര സമ്മേളനത്തില്‍ ജൈവകൃഷിയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

”2022 ൽ സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി പരിപാടികളില്‍ പങ്കെടുത്തിരുന്നു. ആ പരിപാടികളിലെല്ലാം അദ്ദേഹം പറഞ്ഞത് ജൈവകൃഷി വ്യാപിപ്പിക്കുന്നതിനെപ്പറ്റിയായിരുന്നു. ഈയടുത്ത് ഇറങ്ങിയ ഒരു ഡോക്യുമെന്ററിയിലും ആസാമിലെ ഫലഭൂയിഷ്ടമായ മണ്ണിന്റെ കഴിവിനെപ്പറ്റി പറഞ്ഞിരുന്നു.

അവയെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നേട്ടങ്ങളുണ്ടാക്കാനാകുമെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. അങ്ങനെ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് ഫോസ്‌ഫേറ്റ്, യൂറിയ, തുടങ്ങിയ വളങ്ങളെ ആശ്രയിക്കേണ്ടി വരില്ല,” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

”രാസവളങ്ങളുടെ അമിത ഉപയോഗം ആരോഗ്യത്തെ ബാധിക്കുമെന്ന് ആസാമില്‍ അധികാരത്തിലേറിയ സമയത്ത് തന്നെ ഞങ്ങൾപറഞ്ഞിരുന്നു. വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് ഇവ കാരണമാകും. ‘രാസവള ജിഹാദ്’ പൂര്‍ണമായി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്നുംഅന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു,” ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.