തെരുവു നായ്ക്കളെ ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന് പട്ടി സ്നേഹികൾ

single-img
13 September 2022

തെരുവു നായ്ക്കളെ ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ‘പീപ്പിൾ ഫോർ ആനിമൽസ്’ എന്ന സംഘടനാ രംഗത്ത്. തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുന്നത് കണ്ടാൽ അവരുടെ വിവരങ്ങൾ തങ്ങൾക്ക് അയച്ചു നൽകണമെന്നും അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പിഎഫ്എ സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകുന്നത്.

തെരുവു നായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുന്നതോ ശ്രദ്ധയിൽ പെട്ടാൽ ചെയ്ത വ്യക്തിയുടെ വിവരം, സ്ഥല വിവരം, ഫോട്ടോ തെളിവുണ്ടെങ്കിൽ അത്, പോലീസ് സ്റ്റേഷൻ ഏരിയ എന്നിവ pfatvm7700@gmail.com എന്ന മെയിൽ വിലാസത്തിൽ അയച്ചു നൽകണം. അയച്ചു നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.” സംഘടന മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, തെരുവു നായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും തടവ് കിട്ടാവുന്ന ശിക്ഷയാണെന്നും സംഘടന ഓർമ്മിപ്പിക്കുന്നു” – പീപ്പിൾ ഫോർ ആനിമൽസ് ഫേസ്‌ബുക്ക് വഴി പറഞ്ഞു. നിരവധി പട്ടി സ്നേഹികൾ ആണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ തെരുവു നായ്ക്കളുടെ ശല്യം മൂലം ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് പീപ്പിൾ ഫോർ ആനിമൽസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും പരക്കെ തെരുനായ ആക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ മാത്രം തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത് 26 പേരാണെന്ന് അഡ്മിറ്റ് ചെയ്തത്. ഇതിൽ തെരുവുനായ ആക്രമണത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ പോയ ആളും ഉൾപ്പെടുന്നു