പ്രചരണം കൊഴുപ്പിക്കാന്‍ രാഹുല്‍ഗാന്ധി പുതുപ്പള്ളിയിൽ എത്തുമോ


അടുത്ത മാസം നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചരണം കൊഴുപ്പിക്കാന്‍ രാഹുല്‍ഗാന്ധി എത്തുമോ എന്ന ആകാംക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ . തന്റെ മണ്ഡലമായ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് ഇന്നുള്ളത് രണ്ട് പരിപാടികളാണ്.
രാവിലെ പത്തരയ്ക്ക് മാനന്തവാടി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെൻ്ററിൻ്റെ എച്ച്ടി കണക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലാണ് പരിപാടി.വൈകീട്ട് ആറരയ്ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെൻ്റ് സെൻ്ററിൻറെ ശിലാസ്ഥാപനം രാഹുൽ നിർവഹിക്കും.മറ്റു പരിപാടികൾ ഒന്നും മണ്ഡലത്തിൽ നിശ്ചയിച്ചിട്ടില്ല.
ഇപ്പോഴുള്ള ക്രമീകരണം അനുസരിച്ച് രാഹുൽ ഗാന്ധി രാത്രി ദില്ലിയിലേക്ക് മടങ്ങും.എന്നാൽ ഉപതരെഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രിയും അഭ്യൂഹങ്ങളിലുണ്ട്. എംപി സ്ഥാനം തിരികെ കിട്ടിയതിന് പിന്നാലെ കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് കൽപ്പറ്റയിൽ വൻ വരവേൽപ്പാണ് കിട്ടിയത്.