ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കും: വിഡി സതീശൻ
5 November 2024
കേരളത്തിൽ ഉടൻ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം നൂറു ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവൻ നേതാക്കളും ജോലി ചെയ്യുന്നത്.രാഷ്ട്രീയമാണ്, തിരഞ്ഞെടുപ്പാണ് എന്തെങ്കിലും ക്ഷീണം വന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും. ’’–വി.ഡി.സതീശൻ പറഞ്ഞു.
പത്മജ വേണുഗോപാൽ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ തള്ളിക്കളയുന്നു. കോൺഗ്രസിന്റെ കാര്യം പത്മജ തീരുമാനിക്കേണ്ട.കോൺഗ്രസിൽനിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം പത്മജ പിന്നിൽനിന്ന് കുത്തി. കോൺഗ്രസിൽ സ്ഥാനാർഥിയെ നിർത്തുന്നതിനെക്കുറിച്ച് പത്മജയോട് ആലോചിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.