ബി ജെ പിയെ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കും: സീതാറാം യെച്ചൂരി
11 January 2023
ബിജെപിയെതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ സാധ്യമായ എല്ലാ അടവുനയവും സ്വീകരിക്കുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിൽ മതേതര കക്ഷികളെ ഒന്നിപ്പിക്കാന്‍ വിശാലമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യം. അതിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികള്‍ ത്രിപുരയില്‍ ഒന്നിക്കണം. ത്രിപുരയില്‍ ഇത്തവണ ബിജെപിയെ തോല്‍പ്പിക്കാന്‍ മതേതര പാര്‍ട്ടികളുടെ സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.