എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്; പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും: നിത്യ
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ . ഇപ്പോൾ ഇതാ തന്റെ സിനിമകളെ കുറിച്ചും മറ്റും സംസാരിക്കുകയാണ് നിത്യ മേനോൻ. മാത്രമല്ല ,തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും നിത്യ പറയുന്നു.
“മലയാളിയാണെങ്കിലും ഞാൻ ബാഗ്ലൂരിൽ നിന്നാണ്. അവിടെ എല്ലാ ഭാഷയും സംസാരിക്കുന്നവരുണ്ട് . ഞാൻ പഠിച്ചത് കന്നഡ സ്കൂളിലാണ്. എനിക്ക് കന്നഡയിൽ എഴുതാനും വായിക്കാനും അറിയാം. എന്നാൽ മലയാളത്തിൽ എഴുതാനും വായിക്കാനും സാധിക്കില്ല . എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്. എന്റെ കുടുംബത്തിലെ ആർക്കും സർ നേം ഇല്ലായിരുന്നു . മേനേൻ എന്നത് ഞാനിട്ടതാണ്. അതൊരു സർ നേം അല്ല. പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും.
അവിടെ ബാംഗ്ലൂരിൽ എല്ലാവർക്കും ഇനീഷ്യൽ ഉണ്ട്. എനിക്ക് എൻ. എസ് നിത്യ എന്നായിരുന്നു. നളിനി സുകുമാരൻ നിത്യ. ഞാൻ വളർന്ന് പാസ്പോർട്ട് എടുത്തപ്പോൾ അവർ വിളിക്കുന്നത് നളിനി സുകുമാരൻ എന്നൊക്കെ വിളിച്ചു. എനിക്കിത് പറ്റില്ല, ഒരു ഫസ്റ്റ് നെയിമും ലാസ്റ്റ് നെയിമും വേണമെന്ന് തോന്നി. അങ്ങിനെ ഞാൻ ന്യൂമറോളജി പഠിച്ച് പേര് നോക്കി. ‘മേനേൻ’ എന്ന് അനുയോജ്യമായിരുന്നു. അങ്ങനെയാണ് നിത്യ മേനേൻ എന്ന പേരിൽ അറിയപ്പെട്ടത്.
എന്റെ അച്ഛൻ എത്തീസ്റ്റ് ആണ്. ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല. ടെക്നിക്കലി അച്ഛൻ അയ്യരും അമ്മ മേനോനുമാണ്. എന്നാൽ അവർക്ക് അതൊരു ഐഡന്റിറ്റി അല്ല. സിനിമയുടെ പ്രോസസ് ഞാൻ ആസ്വദിക്കുന്നേയില്ല. ഒരുപാട് ആളുകൾ എന്നെ നോക്കുന്നത് എനിക്കിഷ്‌ടമല്ല. ഞാൻ നാച്വറൽ ആയ വ്യക്തിയാണ്.
എനിക്കൊരു ഫ്രീ ബേർഡ് ആകാനായിരുന്നു ഇഷ്ടം. ഞാൻ ഇമോഷണലി ഇന്റൻസ് ആയ വ്യക്തിയാണ്. അത് പ്രകടിപ്പിക്കാൻ പറ്റിയ ഒരിടമായത് കൊണ്ടായിരിക്കണം സിനിമയിൽ തുടരുന്നത്. ആളുകൾ കരുതുന്നത് ഞാൻ നല്ല സിനിമകൾ തെരഞ്ഞെടുക്കുകയാണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ ഞാനല്ല തെരഞ്ഞെടുക്കുന്നത്. എന്തോ അനുഗ്രഹം കൊണ്ടാണ്. എന്നെ സംബന്ധിച്ച് സിനിമകളിലൂടെയാണ് ഞാൻ ദൈവത്തെ കണ്ടെത്തിയത്. ജീവിതത്തിലുടനീളം ഞാൻ ലക്ഷ്യബോധമുള്ള ആളായിരുന്നു. പക്ഷെ എനിക്കാ വഴിക്ക് പോകാൻ പറ്റിയില്ല.
എന്റെ ജീവിതം മറ്റൊരു വഴിക്ക് പോയി. എന്നേക്കാൾ വലിയ ഒരു ശക്തിയാണ് മുന്നോട്ട് നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. എന്റെ ജീവിതം എനിക്ക് നിയന്ത്രിക്കാൻ പറ്റാത്ത നിസഹായവസ്ഥയിലാണ് എന്നേക്കാൾ വലിയ ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത്.” -നിത്യ മേനോൻ അഭിമുഖത്തിനിടെ പറഞ്ഞു.