വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി വിധവയും കുടുംബവും

single-img
15 December 2022

കണ്ണൂര്‍ : വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി വിധവയും കുടുംബവും. കണ്ണൂര്‍ കൊളക്കാട് ബാങ്ക് ഓഫ് ബറോഡയാണ് വീട് ജപ്തി ചെയ്തത്.

6 വര്‍ഷം മുമ്ബെടുത്ത 8 ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടക്കാനാകാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. പെരുമഴയത്ത് എങ്ങോട്ട് പോകണമെന്നറിയാതെ വീട്ടു വരാന്തയില്‍ കഴിയുകയാണ് കാവളത്തിങ്കല്‍ ഓമന.

ഓമന, ഇന്നലെ തൊഴിലുറപ്പ് കഴിഞ്ഞ് വരുനപോള്‍ പൊലീസും ബാങ്കുകാരും വീട് ജപ്തി ചെയ്യാന്‍ സ്ഥലത്തുണ്ടായിരുന്നു. സാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇനി നല്‍കാനാകില്ലെന്ന് ബാങ്കുകാര്‍ അറിയിക്കുകയായിരുന്നു. ഇട്ടിരിക്കുന്ന വേഷം മാത്രമാണ് കയ്യിലുള്ളത്. വീട്ടില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോലും ആയില്ലെന്നും ഓമന പറയുന്നു.

ഓമനയും ക്യാന്‍സര്‍ രോഗിയായ ഇളയ മകനും മാത്രമാണ് വീട്ടില്‍ താമസം ഉള്ളത്. വാടക വീടെടുക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയാണെന്ന് ഓമന പറയുന്നു.ലോണ്‍ തിരിച്ചടയ്ക്കാന്‍ സാവകാശം വേണം. ഇല്ലെങ്കില്‍ ആത്മഹത്യ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഓമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം നിരവധി തവണ നോട്ടീസ് നല്‍കിയതെന്നാണ് ബാങ്ക് പറയുന്നത്.