രണ്ടായിരത്തിന്‍റെ നോട്ട് പിൻവലിക്കുന്നത് കള്ളപ്പണം തടയാൻ; ഇനിയും ഇത്തരം നടപടികൾ തുടരും: കെ സുരേന്ദ്രൻ
രാജ്യത്ത് രണ്ടായിരം രൂപയുടെ കറൻസി നോട്ട് പിൻവലിക്കുന്നത് കള്ളപ്പണം തടയാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇനിയും ഇതുപോലെയുള്ള നടപടികൾ തുടരും. കണക്കിൽപ്പെടാത്ത പണം കൈവശം വച്ചവർക്കാണ് വേവലാതി.
സിപിഎമ്മും കോൺഗ്രസും അവർകൊപ്പമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം, 2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത് വന്നിരുന്നു.
ഇപ്പോഴുള്ള നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല, 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നത് ശരിയാണെങ്കിൽ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കും. ഏതായാലും അനുഭവത്തിൽ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.