‘അഭിനയമറിയാതെ’; നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു
24 August 2024
പ്രശസ്ത നടൻ സിദ്ദിഖിന്റെ ആത്മകഥ ‘അഭിനയമറിയാതെ’ പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. തന്റെ ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നടൻ സിദ്ദിഖ് പറഞ്ഞു.
മാതാവ്, പിതാവ്, വളരെ അടുത്ത സുഹൃത്തുക്കൾ എന്നിങ്ങിനെ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയവരെ കുറിച്ച് പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവർ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ചും അവരുമായുള്ള അനുഭവങ്ങളും പറഞ്ഞുപോകുന്നതാണ് തന്റെ പുസ്തകമെന്നും സിദ്ദിഖ് ചടങ്ങിൽ പറഞ്ഞു .