തിരുവനന്തപുരം സ്വദേശിനിയായ യുവതി കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎ യുമായി പിടിയിൽ

20 March 2023

തിരുവനന്തപുരം സ്വദേശിനിയായ യുവതി കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎ യുമായി പിടിയിൽ. അഞ്ജു കൃഷ്ണ എന്ന് പേരുള്ള പൊലീസിന്റെ പിടിയിൽ ആയത്. ഈ സമയം ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാസർഗോഡ് സ്വദേശി സമീർ ഓടി രക്ഷപെട്ടു.
കൊച്ചി ഉണിച്ചിറയിൽ ഫ്ലാറ്റ് എടുത്ത് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇവിടെ രണ്ടുപേരും ചേർന്ന് ലഹരി ഇടപാട് നടത്തുന്നതായി തൃക്കാക്കര പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലാറ്റിൽ എത്തി പൊലീസ് പരിശോധന നടത്തുകയായിരുന്നു.