വിദേശ വനിതയെ മുജ്ജന്‍മ ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു; കർണാടകയിൽ യോഗ ഗുരു അറസ്റ്റില്‍

single-img
4 September 2024

താനുമായി മുജ്ജന്‍മത്തിൽ ബന്ധമുണ്ടായിരുന്നു വിശ്വസിപ്പിച്ച് വിദേശ വനിതയെ ബലാത്സംഗം ചെയ്ത യോഗ ഗുരു അറസ്റ്റില്‍. കര്‍ണാടകയിലെ ചിക്കമംഗളൂരുവിൽ 2020ലാണ് സുഹൃത്ത് മുഖേനെ പ്രദീപ് ഉള്ളാല്‍ എന്ന യോഗ ഗുരുവിനെ യുവതി പരിചയപ്പെടുന്നത്. ഓണ്‍ലൈനിലൂടെ യോഗാ സെഷനുകള്‍ നടത്തുകയായിരുന്നു ആ സമയം പ്രദീപ്.

അതിനു ശേഷം 2021ലും പിന്നീട് 2022ലും മൂന്ന് തവണ ചിക്കമംഗളൂരു മല്ലേനഹള്ളിക്ക് സമീപമുള്ള യോഗാ കേന്ദ്രത്തിലേക്ക് തന്നെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി നൽകിയിട്ടുള്ള പരാതി. കഴിഞ്ഞ ജന്മത്തിൽ ഞങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞ് അയാള്‍ മോശമായി സ്പര്‍ശിച്ചു. തൻ്റെ കുടുംബം പഞ്ചാബിൽ നിന്നുള്ളവരാണെന്നും 2010 മുതൽ കാലിഫോർണിയയിലാണ് താമസിക്കുന്നതെന്നും യുവതി പറയുന്നു.

2022 ഫെബ്രുവരി 2-ന് 10 ദിവസം അവിടെ താമസിച്ചു. ഈ കാലഘട്ടത്തിൽ അഞ്ചും ആറും തവണ അയാൾ ബലാത്സംഗം ചെയ്തു. 2022 ജൂലൈയിൽ വീണ്ടും വന്ന് 21 ദിവസം താമസിച്ചു. ആ സമയം അയാള്‍ രണ്ടോ മൂന്നോ തവണ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായെങ്കിലും അലസിപ്പോയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.