മടങ്ങിവരൂ, നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം; പബ്ജിയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് വനിതയോട് ആദ്യഭര്‍ത്താവ്

single-img
17 July 2023

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനൊപ്പം ജീവിക്കാൻ നാല് മക്കളുമായി ഇന്ത്യയിലെത്തിയ പാക് വനിതയോട് തിരികെ വരൂ എന്ന് അഭ്യര്‍ഥിച്ച് ആദ്യഭര്‍ത്താവ്. പാകിസ്ഥാനിലുള്ള ഒരു യുട്യൂബര്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സീമ ഹൈദറിനോട് ആദ്യഭര്‍ത്താവ് ഗുലാം ഹൈദര്‍ തിരികെ വരാൻ അപേക്ഷിച്ചത്.

” ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് നന്നായറിയില്ലേ? നീ മടങ്ങിവരൂ. നിന്നെയും കുഞ്ഞുങ്ങളേയും എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഇവിടെ ആരും നിന്നോട് ഒന്നും പറയില്ല. നമുക്ക് പുതിയൊരു ജീവിതം തുടങ്ങാം” ഗുലാം അഭിമുഖത്തിൽ പറയുന്നു.

അതേസമയം, സീമയ്ക്ക് വേണ്ടിയാണ് താൻ തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതെന്ന് ഗുലാം പറഞ്ഞു. താൻ ഇപ്പോഴും സീമയെ സ്നേഹിക്കുന്നതായും ഇനിയുള്ള കാലവും ആ ഇഷ്ടം തുടരുമെന്നും ഗുലാം ഹൈദര്‍ വ്യക്തമാക്കുന്നുണ്ട്.