പാദസരം മോഷ്ടിക്കാൻ രാജസ്ഥാനിൽ 100 വയസുള്ള വൃദ്ധയുടെ കാല്പാദം വെട്ടിമാറ്റി

single-img
9 October 2022

രാജസ്ഥാനിൽ പാദസരം മോഷ്ടിക്കാൻ നൂറ് വയസ്സുള്ള വയോധികയുടെ കാല്പാദം മോഷ്ടാക്കൾ വെട്ടിമാറ്റി. ജയ്പൂരിൽ സ്വന്തം വീടിന് സമീപത്ത് വെച്ചാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. ഇവരുടെ കാലുകൾ വെട്ടാനുപയോഗിച്ച ആയുധങ്ങളും വെട്ടിമാറ്റപ്പെട്ട പാദവും പൊലീസ് കണ്ടെടുത്തു.

സാരമായി പരുക്കേറ്റ വൃദ്ധ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് രാവിലെയായിരുന്നു ജയ്പൂരിലെ മീണ കോളനിയിൽ രാവിലെ 5.30ഓടെയാണ് ക്രൂരത അരങ്ങേറിയത്. പ്രായമായ വൃദ്ധ മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് മോഷ്ടാക്കൾ എത്തിയത്. വീടിന് പുറത്ത് ഉള്ള അഴുക്കുചാലിന് സമീപത്ത് വച്ച് ഇവരെ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു.

ഇതിനു സമീപത്തായി കാൽപ്പാദങ്ങൾ വെട്ടിമാറ്റപ്പെട്ട രീതിയിൽ വയോധിക തളർന്നു കിടക്കുന്നത് കണ്ട അയൽവാസികൾ ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി.നിലവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്.