വിജയദശമി ആഘോഷങ്ങൾക്കിടയിൽ ആലപ്പുഴയിൽ യുവതിയുടെ മുടിമുറിച്ചു; പരാതി

13 October 2024

ആലപ്പുഴ ജില്ലയിലെ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി. സംഭവത്തിലെ പ്രതിയായ ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം.
ഈ സമയം സമീപത്തുണ്ടായിരുന്ന ഒരു മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്ന് സൂചനയുണ്ട് .ഇയാൾക്കായി മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നും സൂചനയുണ്ട്.