വനിതാ ഏഷ്യാ കപ്പ് 2024: ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ 10 വിക്കറ്റ് ജയത്തോടെ ഫൈനലിൽ

single-img
26 July 2024

രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ വനിതാ ടി20 ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. ആതിഥേയരായ ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെഇനി ഇന്ത്യ നേരിടും.

സ്മൃതി മന്ദാനയും (55, 39 ബി) ഷഫാലി വർമയും (26, 28 ബി) ഇന്ത്യയെ വനിതാ ടി20 ഏഷ്യാ കപ്പിൽ തുടർച്ചയായ അഞ്ചാം ഫൈനലിലെത്തിച്ചു. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രേണുക സിംഗ് താക്കൂറും രാധാ യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി എതിരാളികളെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസിൽ ഒതുക്കി.

പൂജ വസ്ത്രകർ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ഫോമിലുള്ള ഓപ്പണിംഗ് ജോഡിക്ക് 81 റൺസ് വിജയലക്ഷ്യം വളരെ എളുപ്പമായിരുന്നു, ഇന്ത്യൻ ജോഡി 11 ഓവറിൽ അത് പിന്തുടർന്നു.