മുഖ്യമന്ത്രിക്ക് കശുവണ്ടിയില്‍ തീര്‍ത്ത ചിത്രം തൊഴിലാളികള്‍ സമ്മാനിച്ചു

single-img
29 February 2024

കശുവണ്ടിയില്‍ തീര്‍ത്ത മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രിക്ക് തന്നെ കശുവണ്ടി തൊഴിലാളികള്‍ സമ്മാനിച്ചു. കൊല്ലം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടയാണ് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഗ്രാറ്റുവിറ്റി ലഭിച്ചതിന്റെ നന്ദി സൂചകമായി ചിത്രം നല്‍കിയത്.

7100 തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 87 കോടി രൂപ നല്‍കി ഗ്രാറ്റുവിറ്റി കൊടുത്തു തീര്‍ത്തത് അടുത്തിടെയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു ഏഴര വര്‍ഷത്തിനിടയില്‍ തന്നെ ഗ്രാറ്റുവിറ്റി കൊടുത്തുതീര്‍ക്കുകയായിരുന്നു.