മിഷന്‍ ലൈഫ് പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച്‌ ലോക നേതാക്കള്‍

single-img
20 October 2022

ന്യൂഡല്‍ഹി: പ്രകൃതിയോടിണങ്ങുന്ന ജീവിതരീതി വളര്‍ത്തിയെടുക്കുന്നതിനായി ഇന്ത്യ ആവിഷ്കരിച്ച മിഷന്‍ ലൈഫ് പദ്ധതിക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദനമറിയിച്ച്‌ ലോക നേതാക്കള്‍.

ഫ്രാന്‍സ്, അര്‍ജന്‍റീന, ജോര്‍ജിയ, ഇസ്തോണിയ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ അഭിനന്ദനമറിയിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ഒറ്റക്കും കൂട്ടായതുമായ പ്രവര്‍ത്തനത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും ഇന്ത്യയുടെ നേതൃത്വത്തിനുള്ള ആഗോള ബഹുജന പ്രസ്ഥാനമായിരിക്കും മിഷന്‍ ലൈഫ് എന്ന് പ്രധാന മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കാലാവസ്ഥാ പ്രവര്‍ത്തനങ്ങളും സുസ്ഥിര വികസനങ്ങളും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ അഭിമാന പദ്ധതിയാണിത്.