രക്ഷപ്പെട്ടത് കൊല്ലാൻ വന്നവരുടെ പിഴവ് കാരണം: ഇമ്രാൻ ഖാൻ

single-img
5 November 2022

വധ ശ്രമത്തിൽ നിന്നും രക്ഷപ്പെട്ടത് കൊല്ലാൻ വന്നവരുടെ പിഴവ് കാരണമാണെന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർപേഴ്‌സൺ ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ രണ്ട് തോക്കുധാരികൾ വ്യാഴാഴ്ച വെടി വെച്ചിരുന്നു. വെടിവെപ്പിൽ ഇമ്രാൻ ഖാന്റെ വലതുകാലിന് വെടിയേറ്റിരുന്നു.

തിരഞ്ഞെടുപ്പ് നേരത്തെ നടത്താൻ പാക്ക് സർക്കാരിനെ നിർബന്ധിക്കുന്നതിനായി ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഒരു പ്രതിഷേധ മാർച്ച് നയിക്കവേയാണ് ഇമ്രാൻ ഖാനു നേരെ വെടി വെപ്പ് ഉണ്ടായത്. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

എന്നാൽ വ്യാഴാഴ്ചത്തെ ആക്രമണത്തിൽ പങ്കില്ലെന്ന് പാക്ക് സർക്കാരും പാക്കിസ്ഥാൻ സൈന്യവും അറിയിച്ചു. മതതീവ്രവാദം തലയ്ക്കു പിടിച്ച ആളാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് സർക്കാരിന്റെ വാദം. അടിസ്ഥാനരഹിതവും നിരുത്തരവാദപരവുമായ് ആരോപണം എന്നാണ് പാക്കിസ്ഥാൻ സൈന്യം ഇതിനോട് പ്രതികരിച്ചത്.