പരിശീലനവും യുദ്ധസജ്ജീകരണവും വർധിപ്പിക്കണം; ചൈനീസ് സൈന്യത്തോട് ഷി ജിൻപിംഗ്
ചൈനീസ് നേതാവ് ഷി ജിൻപിംഗ് കഴിഞ്ഞദിവസം സെൻട്രൽ മിലിട്ടറി കമ്മീഷന്റെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് സെന്ററിൽ പുതിയ കാലയളവിലെ ആദ്യ സന്ദർശനം നടത്തി. തന്റെ മൂന്നാം ടേമിൽ സൈനിക സംയുക്ത ഓപ്പറേഷൻസ് കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിൽ സൈനിക പരിശീലനവും യുദ്ധ തയ്യാറെടുപ്പും വർദ്ധിപ്പിക്കാൻ ചൈനീസ് സൈന്യത്തോട് ആഹ്വാനം ചെയ്തു .
“മുഴുവൻ സൈന്യവും തങ്ങളുടെ എല്ലാ ഊർജവും വിനിയോഗിക്കുകയും യുദ്ധ സന്നദ്ധതയ്‌ക്കായി അതിന്റെ എല്ലാ പ്രവർത്തനങ്ങളും നടത്തുകയും വേണം, പോരാടാനും വിജയിക്കാനുമുള്ള കഴിവ് വർദ്ധിപ്പിക്കുകയും പുതിയ യുഗത്തിൽ തങ്ങളുടെ ദൗത്യങ്ങളും ചുമതലകളും ഫലപ്രദമായി നിറവേറ്റുകയും വേണം,” – അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മൂന്നാമത്തെ അഞ്ച് വർഷത്തെ കാലാവധി . കഴിഞ്ഞ മാസം ബെയ്ജിംഗിൽ നടന്ന പാർട്ടി കോൺഗ്രസിൽ ഷി, മറ്റൊരു ടേമിലേക്ക് സെൻട്രൽ മിലിട്ടറി കമ്മീഷന്റെ (സിഎംസി) ചെയർമാനായും നിയമിക്കപ്പെട്ടു.