ആദ്യ ദിവസം ആറ് കോടി രൂപ നേടി യശോദ; ബോക്‌സ് ഓഫീസില്‍ സമന്ത തരംഗം

single-img
12 November 2022

സമന്ത നായികയാകുന്ന യശോദ എന്ന ചിത്രം ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ ആറ് കോടി രൂപ കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറുന്നത്. പ്രകേക്ഷകരിൽ നിന്നും സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സമന്തയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് നിരൂപകര്‍.

പ്രധാനമായും ആക്ഷൻ സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രതികരണം. ഹരി-ഹാരിഷ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ശ്രീദേവി മൂവിസ് ആണ്.

വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനായി വരുന്നത് ഒരു ആശുപത്രിയാണ്. മണി ശര്‍മ്മയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.